Posts

Showing posts from June, 2026

യുദ്ധം (കവിത)

Image
ഏന്താണ് യുദ്ധം.  ഏതാണ് യുദ്ധം. എന്തിന് യുദ്ധം.  ആര്‍ക്കാണ് യുദ്ധം തെളിവാര്‍ന്ന മനസുമായ് പിറക്കും കുരുന്നിനെ വെളിവില്ലാതാക്കുന്ന വിഷമാണ് യുദ്ധം പുതുജീവനായ് താലിയണിഞ്ഞൊരാ പെണ്ണിനെ വിധവയായ് തീര്‍ക്കുന്ന പേയാണ് യുദ്ധം താങ്ങും തണലുമായ് നിന്നൊരാ പുത്രനെ നഷ്ടപ്പെടുത്തും വിപത്തല്ലൊ യുദ്ധം ഭാഷ തന്‍ പേരില്‍ തുടങ്ങുന്ന യുദ്ധം വേഷത്തില്‍ രൂപത്തിലെത്തുന്നു യുദ്ധം മതമെന്ന പേരില്‍ തുടങ്ങുന്ന യുദ്ധം മാതൃരാജ്യത്തിന്‍ സ്‌നേഹത്തിന്‍ മറവില്‍ ആയുധക്കച്ചവടമാകുന്നു യുദ്ധം മരണശയ്യതന്‍ അരികത്തിരുന്നിട്ട് കൊതിയോടെ കൊല്ലുവാന്‍ ചൊല്ലുന്നു രാജന്‍ മരണമില്ലെന്നു ശഠിക്കുമരചനെ അതിരില്ലാ രാജ്യം പുല്‍കുന്നു മാത്രയില്‍ മനുഷ്യ ജന്മത്തിനന്ത്യം കുറിക്കുവാന്‍ പകര്‍ന്നു നല്‍കുന്ന കനിയല്ലെ യുദ്ധം. - കവിത അനീഷ് ചീരാല്‍

FACEBOOK